തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ആണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർ. നാലു പേർ വിദേശത്തുനിന്നു വന്നവരാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും 3 പേർക്കു സമ്പർക്കത്തിലൂടെയുമാണു രോഗം വന്നത്. ഇന്ന് 13 കേസുകൾ നെഗറ്റീവ് ആയി.

രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു. രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here