ആഭ്യന്തര വിമാന സര്‍വീസുകളില്‍ ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. വ്യോമയാന മന്ത്രാലയമാണ് നിയന്ത്രണം നീക്കിയത്. ലോക്ഡൗണിന് ശേഷം മെയ് 25ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഒരു ചെക്ക് ഇന്‍ ബാഗേജു മാത്രമാണ് അനുവദിച്ചത്. ചെക്ക് ഇന്‍ ബാഗുകളുടെ ഭാര പരിധിയുടെ കാര്യത്തില്‍ മുന്‍പുണ്ടായിരുന്നതു പോലെ വിമാന കമ്ബനികള്‍ക്ക് തീരുമാനമെടുക്കാം. എയര്‍ലൈന്‍ കമ്ബനികളുടെ ആഭ്യന്തര നയങ്ങള്‍ക്ക് അനുസൃതമായി ബാഗേജ് പരിധി നിശ്ചയിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ 20 കിലോ ബാഗേജ് പരിധി 15 കിലോ ആയി കുറക്കാന്‍ എയര്‍ലൈന്‍ കമ്ബനികള്‍ക്ക് സാധിക്കും.

ലോക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബാഗേജ് പരിധി 15ല്‍ നിന്ന് 20 കിലോ ആയി ഉയര്‍ത്തിയിരുന്നു. ഹാന്‍ ബാഗേജിന് പുറമെ 20 കിലോ ഭാരമുള്ള ഒരു ബാഗേജ് മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മെമോറാണ്ടം അനുസരിച്ച്‌ 20 കിലോ എന്ന പരിധി എയര്‍ലൈന്‍ കമ്ബനികള്‍ക്ക് 15 കിലോ ആക്കി ചുരുക്കാം. അതില്‍ കൂടുതല്‍ വരുന്ന ബാഗേജിന് അധിക തുക നല്‍കേണ്ടി വരും. ഇത് ആഭ്യന്തര വിമാന കമ്ബനികളുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുവാനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

60 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്ബനികള്‍ക്ക് അനുമതിയുള്ളത്. രാജ്യാന്തര വിമാന സര്‍വീസ് ഇനിയും തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായ സര്‍വീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സര്‍വീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചും നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here