യു എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയായാണ് കോവിഡിനെതിരായ പോരാട്ടത്തിൽ കാണുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നാണ് പ്രസിഡന്റിന്റെ നിലപാടെന്ന് റഷ്യന്‍ സര്‍ക്കാറിന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ ക്രെംലിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ പറഞ്ഞു. റഷ്യക്ക് വെന്റിലേറ്ററുകള്‍ നല്‍കാമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ പ്രതികരണം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞാഴ്ച പുടിനും ട്രംപും ചര്‍ച്ച നടത്തിയിരുന്നു. യു എസിലെ കൊവിഡ് വൈറസ് ഹോട്ട് സ്‌പോട്ടായ ന്യൂയോര്‍ക്കിലേക്ക് റഷ്യ ഈമാസം സൈനിക വിമാനത്തില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു. റഷ്യയില്‍ 3,448 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ ആകെ കേസുകള്‍ 28,000 ആയി. 232 പേരാണ് മരിച്ചത്. യു എസിലാണെങ്കില്‍ 6,52,996 ആണ് സ്ഥിരീകരിച്ച കേസുകള്‍. 33,387 പേര്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here