അബുദാബി: തൊഴിലാളികൾക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി മീഡിയാ ഓഫിസ് അറിയിച്ചു. രേഖകൾ ഇല്ലാത്തവർക്കു വരെ പരിശോധനാ സൗകര്യം ഒരുക്കുമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും അതിൽ വ്യക്തമാക്കുന്നു. മുസഫയിലെ ക്ലിനിക്കിൽ രോഗ പരിശോധനയ്ക്കും മുൻകരുതൽ നടപടിക്കും ഇതിനോടകം പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 50നു മുകളിൽ പ്രായമുള്ളവരും കടുത്ത പനി, ചുമ, ശ്വാസ തടസം എന്നീ രോഗങ്ങളുള്ളവരും നിർബന്ധമായും ക്ലിനിക്കിലെത്തി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വീസയും പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി രേഖകൾ ഇല്ലാത്തവരാണെങ്കിലും കോവിഡ് പരിശോധനയ്ക്ക് ഹാജരാകാം. അഞ്ചു മിനിറ്റിനകം പരിശോധന സാധ്യമാകുന്ന 13 കേന്ദ്രങ്ങൾ എമിറേറ്റിൽ മാത്രം സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അൽറഹ്ബ, അൽഐൻ ആശുപത്രികളിലേക്കാണ് മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here