സൗദിയില്‍ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്.കോവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം വിസകള്‍ നീട്ടിക്കൊടുക്കുന്നത് ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

കൊറോണ കാരണം സൗദിയിലേക്ക് ടൂറിസ്റ്റ് എന്‍ട്രി നിര്‍ത്തല്‍ ചെയ്തതിനാല്‍ ഇത് വരെ ഉപയോഗപ്പെടുത്താത്ത ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ സൗജന്യമായി പുതുക്കുന്ന പരിധിയില്‍ ഉള്‍പ്പെടും.ഉത്തരവ് പ്രകാരം 2021 മാര്‍ച്ച്‌ 24 നു മുംബ് ടൂറിസ്റ്റ് വിസകള്‍ ഇഷ്യു ചെയ്ത എല്ലാ രാജ്യക്കാര്‍ക്കും വിസ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കിയിട്ടുണ്ട്.പുതിയ വിസാ കാലാവധി ഉള്‍പ്പെടുത്തിയ ഇ-വിസ അറ്റാച്ച്‌ ചെയ്ത ഇമെയില്‍ സന്ദേശം അര്‍ഹരായവര്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here