ദുബയിൽ റജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ എണ്ണം കൂടുന്നു. കൂടുതൽ ഇളവുകളോടെ അനുമതി നല്കുന്നതിനെത്തുടർന്നാണ് കൂടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈവർഷം 8 മാസത്തിനിടെ 16,000 പുതിയ കമ്പനികളാണ് ദുബായ് ചേംബറിൽ റജിസ്റ്റർ ചെയ്തത്. ഇതോടെ റജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 2.75 ലക്ഷമായി. അടുത്ത 50 വർഷത്തേക്കുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ പ്രഖ്യാപനവും എക്സ്പോയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതായി ദുബായ് ചേംബർ പ്രസിഡന്റും സിഇഒയുമായ ഹമദ് ബുവാമിം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here