റിയാദ് : എക്​സിറ്റ്​ റീ എൻട്രി, എക്​സിറ്റ്​ വിസകളുള്ളവർക്ക്​ തങ്ങളുടെ രാജ്യങ്ങളി​ലേക്ക്​ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം ‘ഔദ’ എന്ന പേരിൽ പുതിയ സംവിധാനമൊരുക്കി. തീർത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ​ നാട്ടിൽ പോകണമെന്നുള്ളവർക്ക്​ ഉപയോഗിക്കാനുള്ള സംവിധാനമാണിത്​. സൽമാൻ രാജാവി​ന്റെ നിർദേശത്തെ തുടർന്നാണ്​ ഇൗ പദ്ധതിക്ക്​ തുടക്കം കുറിച്ചത്​. ഇതിൽ അപേക്ഷിക്കേണ്ടത്​ ജവാസത്തി​​െൻറ ‘അബ്​ഷിർ’ വഴിയാണ്.​ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്​​ ഈ സംവിധാനമെന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. അപേക്ഷ കിട്ടിയാൽ അത്​ പരിശോധിച്ച്​ യാത്രക്കുള്ള നടപടി സ്വീകരിക്കും. ​അപേക്ഷ സ്വീകരിച്ചാൽ യാത്രയുടെ തിയതി, ടിക്കറ്റ്​ നമ്പർ, ബുക്കിങ്​ വിവരങ്ങൾ എന്നിവ വ്യക്​തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകന്റെ മൊബൈൽ നമ്പറിൽ ലഭിക്കും. ഇതനുസരിച്ച്​ അപേക്ഷകന്​ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here