റമളാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
സർക്കാർ മേഖലയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നാല് മണിക്കൂറാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയിൽ രാവിലെ 9 മുതൽ 3 മണി വരെ ആറ് മണിക്കൂറാണ് പ്രവൃത്തി സമയം.

ഭക്ഷ്യസ്​ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി സേവനങ്ങൾ ചെയ്യുന്ന റെസ്​റ്റോറൻറുകൾ, കോൺട്രാക്ടിംഗ് മേഖല എന്നിവ മേൽപറഞ്ഞ തീരുമാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. തീരുമാനത്തിൽ നിന്നും ഒഴിവാകുന്ന മറ്റ്​ മേഖലകൾ, സ്​ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനം അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here