വാഷിംഗ്‌ടൺ: യുഎസിൽ മരണം 45,350 കവിഞ്ഞപ്പോള്‍ രോഗബാധിതര്‍ എട്ടുലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 819,175. ഇതില്‍ 14,016 പേര്‍ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ മരണനിരക്കില്‍ കാര്യമായ വ്യത്യാസമില്ല. അതേസമയം, ലോകത്താകമാനം 2,579,748 പേരെ കോവിഡ് 19 ബാധിച്ചു കഴിഞ്ഞു. ഇതുവരെ മരിച്ചത്, 179,047 പേരാണ്. ഇതില്‍ യുഎസ് കഴിഞ്ഞാല്‍ രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ സ്‌പെയ്‌നിലാണ്. ഇവിടെ രണ്ടു ലക്ഷത്തിനു മുകളില്‍ രോഗികളുണ്ട്.

അതേസമയം, പുതിയ കുടിയേറ്റ നിരോധന ഉത്തരവ് കഴിഞ്ഞ 60 ദിവസമായി ഗ്രീന്‍ കാര്‍ഡുകള്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളികളെ ഇത് ബാധിക്കില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച വൈകി ട്വീറ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ചപ്പോഴാണ് അദ്ദേഹമിത് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here