കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 105 ആരോഗ്യ വിദഗ്ധരുടെ സംഘം കൂടി അബുദാബിയിൽ എത്തി. ബുധനാഴ്ച രാവിലെ യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത്കെയർ ക്രിട്ടിക്കൽ കെയർ നഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കുകൾ എന്നിവരുടെ ടീമാണ് എത്തിയത്.

ഇത്തിഹാദ് എയർവേയ്‌സ് ഇ.വൈ 281 രാവിലെ 6.54 ന് അബുദാബിയിൽ എത്തി. ഇന്ത്യയുടെയും യുഎഇയുടെയും പതാകകൾ ഉയർത്തിപ്പിടിച്ചാണ് സംഘം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here