ഇക്കോണമിക് ഡെവലപ്​മെന്‍റ് വകുപ്പും ക്രിയേറ്റിവ് സോണും സംയുക്തമായി 23ഓളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മൈക്രോ, സ്മോൾ, ആൻഡ്​ മീഡിയം എന്‍റർപ്രൈസസ് (എം.എസ്.എം.ഇ) സെറ്റപ് ഇൻ അബൂദബി എന്ന പേരിൽ വാണിജ്യ ഇടപാടുകൾ ലഘൂകരിക്കുന്നതിനായി പ്ലാറ്റ്ഫോം രൂപവത്​കരിച്ചു.

അബൂദബിയിൽ ബിസിനസ് തുടങ്ങുക, നടത്തിക്കൊണ്ടുപോവുക തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരങ്ങളും സഹായങ്ങളും നൽകുകയാണ് സെറ്റപ് ഇൻ അബൂദബിയുടെ ദൗത്യം. ബാങ്കിങ്, ഇൻഷുറൻസ്, നിയമോപദേശം, ടാക്സ്, അക്കൗണ്ടിങ്, എച്ച്.ആർ സർവിസ് തുടങ്ങിയവയും ഇതിലുണ്ടാകും. അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഓഫിസ് ആരംഭിച്ച ഇൻവെസ്റ്റർ കെയർ അടക്കം നിക്ഷേപത്തെ പിന്തുണക്കുന്നതിനുള്ള പദ്ധതികളും സെറ്റപ് ഇൻ അബൂദബിയിൽ ലയിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here