ഈ വർഷം ആദ്യ പാദം ഷാർജ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 30 ലക്ഷത്തിലധികം പേരാണ് ആദ്യ മൂന്നു മാസങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ലക്ഷം യാത്രക്കാർ (119.2% ) കൂടുതലാണ്. ഇക്കാലയളവിൽ വന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വൻ വർധനയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 11279 വിമാനങ്ങളാണ് എത്തിയതെങ്കിൽ ഈ വർഷം അത് 21336 ആയി. ചരക്കുകളുടെ അളവിലും 26.39% വർധനയുണ്ടായെന്ന് അധികൃതർ അറിയിച്ചു. 39566 ടൺ ചരക്കുകളാണ് ഈ വർഷം ആദ്യപാദം എത്തിയത്.

മാർച്ചിൽ മാത്രം 14.457 ടൺ ചരക്ക് എത്തിയെന്നും അധികൃതർ വ്യക്തമാക്കി. ഈദ് ദിവസം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ പൂക്കളും സമ്മാനങ്ങളും നൽകിയാണ് അധികൃതർ വരവേറ്റത്. കുട്ടികൾക്ക് ഈദ് സമ്മാനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here