ഷാർജ: ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ ആദ്യ ആഴ്ചയിലെ പരിപാടികളിൽ 102,000 സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും ഷാർജ ഹെറിറ്റേജ് ഡേയ്‌സ്​ ഹയർ ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം വെളിപ്പെടുത്തി.

ഷാർജയുടെ ഹൃദയഭാഗത്ത് ഹെറിറ്റേജ് ഏരിയയിൽ നടക്കുന്ന പരിപാടിയിലേക്ക് യു.എ.ഇയിലെ എല്ലാ കോണുകളിൽ നിന്നുമുള്ള സന്ദർശകരും ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര സന്ദർശകരും എത്തുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here