ഷാ​ർ​ജ ചാ​രി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ (എ​സ്‌.​സി‌.​ഐ) സ്പോ​ൺ​സ​ർ ചെ​യ്ത ദു​രി​താ​ശ്വാ​സ വി​മാ​നം 20 ട​ണ്ണി​ല​ധി​കം ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​മാ​യി സു​ഡാ​നി​ലെ​ത്തി. പ്ര​ള​യ​ബാ​ധി​ത​രാ​യ സു​ഡാ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ‘ഷാ​ർ​ജ മു​ത​ൽ സു​ഡാ​ൻ വ​രെ’​എ​ന്ന സം​രം​ഭ​ത്തിന്റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം. ഷാ​ർ​ജ ചാ​രി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് സ​ഖ​ർ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ ഖാ​സി​മി​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ൻ​റി​യ​ർ സം​ഘ​ത്തെ യാ​ത്ര​യാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here