കോവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. ദിവസേനയുള്ള മരണസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയ ദിവസമായി ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ്. 1,06,000 ലധികം പേര്‍ക്ക് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,100 ലധികം പേര്‍ക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങളുടെ സമ്മര്‍ദം കാരണ ആഫ്രിക്കയില്‍ നിയന്തണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതുവരെ 3,25,000 ലധികം പേര്‍ക്കാണ് ആഫ്രിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധന,ചികിത്സാ സൗകര്യങ്ങളുടെ അഭാവം ആഫ്രിക്കയെ അടുത്ത ഹോട്ട്‌സ്‌പോട്ടാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here