കോവിഡ്​ ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്താൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത്​ 150 ലേറെ മെഡിക്കൽ ടീമുകൾ.​ അഞ്ച്​ ദിവസമായി ഇങ്ങനെ മെഡിക്കൽ ടീമുകളെ രംഗത്തിറക്കി

ഫീൽഡ്​ സർവേ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരു​കയാണ്​. താമസകേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും വാണിജ്യകേന്ദ്രങ്ങളിലെ ഗല്ലികളിലും മെഡിക്കൽ സംഘങ്ങൾ നേരിട്ട്​ ചെന്ന്​ ആളുകളെ പരിശോധിക്കുകയാണ്​. ശരീരോഷ്​മാവ്​ പരിശോധനയാണ്​ പ്രാഥമികമായി നടത്തുന്നത്​. കൂടുതൽ ലക്ഷണങ്ങൾ വെളിപ്പെട്ടാൽ അവരിൽ നിന്ന്​ സ്രവ സാമ്പിളുകൾ ശേഖരിച്ച്​ വിശദമായ പി.സി.ആർ ടെസ്​റ്റിന്​ വിധേയമാക്കും.

മെഡിക്കൽ സംഘങ്ങൾ അഞ്ചുദിവസത്തിനിടെ അഞ്ച്​ ലക്ഷം ആളുകളിലാണ്​ പ്രാഥമിക പരിശോധന നടത്തിയത്​. രണ്ട്​ ലക്ഷത്തിലേറെ പി.സി.ആർ ടെസ്​റ്റുകളും നടത്തി. ചൊവ്വാഴ്​ച പുതുതായി രോഗമുണ്ടെന്ന്​ സ്ഥിരീകരിച്ച 1147 പേരിൽ 78 ശതമാനവും അതായത്​ 886 പേരും ഇങ്ങനെ മെഡിക്കൽ സംഘം ഫീൽഡിൽ ഇറങ്ങി നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്ക​പ്പെട്ടവരാണ്​. ഫീൽഡ്​ സർവേ നടത്തിയിരുന്നില്ലെ-ങ്കില 22 ശതമാനം ആളുകളുടെ വിവരം മാത്രമേ പുറത്തുവരുമായിരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here