ബഹ്​റൈനിൽ സന്ദർശക വിസയിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക്​ ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള്ള യാത്രാ വിലക്ക്​ കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്​തവരുടെ വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി പബ്ലിക്​ സെക്യൂരിറ്റി ചീഫ്​ ലഫ്​. ജനറൽ താരിഖ്​ അൽ ഹസൻ അറിയിച്ചു.

ഓൺലൈൻ വാർത്താസമ്മേളനത്തിൽ ഗൾഫ്​ മാധ്യമം ഉന്നയിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിസ കാലാവധി നീട്ടുന്നതിന്​ ആളുകൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സൗജന്യമായാണ്​ വിസ കാലാവധി നീട്ടുന്നത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്​സിക്യൂട്ടീവ്​ കമ്മിറ്റിയുടെ ചൊവ്വാഴ്​ച ചേർന്ന യോഗത്തിലാണ്​ ഈ തീരുമാനം ഉണ്ടായത്​.

LEAVE A REPLY

Please enter your comment!
Please enter your name here