ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്.

വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് സമനില ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും വാറിന്റെ മറ്റൊരു വിവാദ തീരുമാനത്തിലൂടെ ഗോള്‍ റദ്ദാക്കി. സോസിഡാഡ് താരം മൈക്കല്‍ മെറീനോ മാഡ്രിഡ് ഗോളിയുടെ കാഴ്ച്ച തടസപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് ഗോള്‍ റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here