ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. നിലവിലെ ലോക ക്രിക്കറ്റില്‍ ഏറ്റവു മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ എന്ന് പറഞ്ഞത്.

കൂടാതെ രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്തിന്റെ സഹ താരമായ മലയാളി താരം സഞ്ജു സാംസണെയും താരം പ്രശംസിച്ചു. സഞ്ജു സാംസണ്‍ കഴിവുള്ള താരമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിന് കീഴിലാണ് ഇറങ്ങുന്നത്. തന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട രണ്ട് ഫീല്‍ഡര്‍മാര്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ആണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here