ഇന്ത്യയിൽ ലോക് ഡൗണിൽ കുടുങ്ങിപ്പോയി സ്വിന്റ്സർലൻഡിലേക്ക് മടങ്ങാൻ ആഗ്രഹിച്ച മുഴുവൻ സ്വിസ് പൗരരെയും റസിഡന്റ് പെർമിറ്റുള്ളവരെയും സ്വിസ് വിദേശമന്ത്രാലയം തിരികെ എത്തിച്ചു. ഇന്ത്യയിലേക്ക് ഇത്തരത്തിൽ അയച്ച മൂന്ന് ഫ്ലൈറ്റുകളിൽ അവസാനത്തേത് കൊച്ചിയിൽ നിന്നും സൂറിക്കിലേക്ക് നേരിട്ട് പറക്കുകയായിരുന്നു. ആദ്യമായാണ് സ്വിസ് എയറിന്റെ ഒരു വിമാനം കേരളത്തിൽ എത്തുന്നത്.

കൊച്ചിയിൽ നിന്നും സൂറിക്കിലേക്ക് നേരിട്ട് വന്ന വിമാനത്തിൽ ആകെ 213 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലെ 91 പേർ സ്വിസ് പൗരരും, 44 പേർ സ്വിസ് റസിഡന്റ് പെർമിറ്റ് ഉള്ളവരുമാണെന്നു ഫെഡറൽ ഫോറിൻ ഡിപ്പാർട്ടമെന്റ് പറയുന്നു. ഇവരുൾപ്പെടെ യാത്ര ചെയ്തവരിലെ 122 പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരരാണ്.സ്വിസ് ഇന്റർനാഷനൽ എയർലൈൻസിന്റെ എൽ എക്‌സ് 8918 എയർബസ് എ 340 വിമാനം, വെള്ളിയാഴ്ച്ച രാവിലെ സൂറിക്കിൽ നിന്നും കൽക്കട്ടയിലേക്കു നേരിട്ട് പോയി അവിടെ യാത്ര മുടങ്ങി കിടന്നവരെ കയറ്റി ശനിയാഴ്ച്ച കൊച്ചിയിൽ എത്തി. തുടർന്ന് ശനിയാഴ്ച്ച രാത്രി കൊച്ചിയിൽ നിന്നും പുറപ്പെട്ട്, സൂറിക്കിൽ ഞായറാഴ്ച്ച രാവിലെ 7.05 ന് ലാൻഡ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here