മുംബൈ: മഹാമാരിയായ കൊറോണ വൈറസിനെ നേരിടാൻ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ ടാറ്റ സൺസിൽ നിന്ന് ആയിരം കോടിയുടെ പ്രഖ്യാപനം കൂടി. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ് 500 കോടി പ്രഖ്യാപിച്ചത്.

വൈകിട്ടോടെ ടാറ്റ സൺസ് ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി. ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റ സൺസും രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും. വെന്റിലേറ്ററുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ടാറ്റ സൺസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്ന് കമ്പനി പറഞ്ഞു. ഇപ്പോൾ രാജ്യത്തെയും ലോകത്തെയും സ്ഥിതി ആശങ്കാജനകമെന്നും കമ്പനിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here