യു.എ.ഇ യിൽ റിമോട്ട് ക്ലാസ് എടുക്കുന്നതിനിടയിൽ അദ്ധ്യാപിക ഹൃദയാഘാതം മൂലം മരണപ്പെട്ടു. അൽ ഐനിലെ ഒരു പബ്ലിക് സ്കൂളിലെ എമിറാത്തി അധ്യാപികയാണ് വിദ്യാർത്ഥികൾക്ക് റിമോട്ട് കമ്പ്യൂട്ടർ പാഠങ്ങൾ നൽകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

അൽ ഐനിലെ അൽ അമ്രയിലെ ഉം കുൽതം സ്‌കൂൾ ഫോർ സെക്കൻഡറി എജ്യുക്കേഷന്റെ കമ്പ്യൂട്ടർ അധ്യാപികയായ ഐഷ ഇസ്സ അൽ അമ്ര തിങ്കളാഴ്ച രാവിലെ ആണ് മരണപ്പെട്ടത് . കഴിഞ്ഞ 20 വർഷമായി യുഎയിൽ അധ്യാപികയായിരുന്നു ഐഷ ഇസ്സ.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സമൂഹം പാലിക്കുന്നതിനിടെ അൽ മുത്തവ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിനുശേഷം അൽ അമീറ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here