ഓൺ‌ലൈനിൽ തെറ്റായ വിവരങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ് വാട്ട്സ്ആപ്പ് ഇപ്പോൾ , അതുകൊണ്ടു തന്നെ ഫോർ‌വേർ‌ഡുചെയ്യുന്ന സന്ദേശങ്ങൾ‌ക്കായി വാട്ട്‌സ്ആപ്പ് പുതിയ സവിശേഷതകളും പരിമിതികളും വച്ചിരിക്കുകയാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രം സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന രീതിയിലാണ് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത് .ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്‌ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്സ്‌ആപ്പ് നടത്തുന്നത്. മുന്‍പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് അവകാശപ്പെടുന്നത്.

വാട്ട്‌സ്ആപ്പ് നേരത്തെ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറുന്നതിനുള്ള പരിധി പരമാവധി അഞ്ച് ചാറ്റുകളിലേക്ക് മാത്രമുള്ള തരത്തിലായിരുന്നു. കൈമാറിയ സന്ദേശങ്ങൾ പരിശോധിക്കുന്നതിനുള്ള പുതിയ സവിശേഷതയും നിലവിൽ വന്നിട്ടുണ്ട്. ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ വെബിൽ പരിശോധിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയും വാട്ട്‌സ്ആപ്പ് ആരംഭിച്ച്ചിട്ടുണ്ട്. ഈ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് വെബിൽ പരിശോധിച്ചുറപ്പിക്കാൻ, ഓപ്ഷന് മുകളിൽ ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉണ്ടാകും. Android, iOS എന്നിവയ്‌ക്കായുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പുകളിൽ ഈ സവിശേഷത നിലവിൽ ലഭ്യമാണ്. ഇത് ഉടൻ തന്നെ എല്ലാ വേർഷനുകളിലും ലഭ്യമാകും.

വാട്ട്‌സ്ആപ്പിന്റെ കോവിഡ് നടപടികൾ

കോവിഡ് -19 ലെ തെറ്റായ വിവരങ്ങൾ തടയാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സവിശേഷതയിലെ ഏറ്റവും പുതിയ മാറ്റം വന്നതെന്ന് വാട്ട്‌സ്ആപ്പ് പ്രതിനിധികൾ പറഞ്ഞു. വാട്ട്‌സ്ആപ്പ് അതിന്റെ കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിക്കുകയും വസ്തുതാ പരിശോധന സേവനങ്ങൾക്കായി ഒരു മില്യൺ ഡോളർ ഇതിനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും കോവിഡ് -19 വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ടുകൾ ആക്റ്റീവ് ആക്കാൻ വേണ്ടി സംയോജിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് വാട്സാപ്പ് പ്രതിനിധികൾ.

LEAVE A REPLY

Please enter your comment!
Please enter your name here