സൗദിയില്‍ ത​വ​ക്ക​ല്‍​നാ മൊ​ബൈ​ല്‍ ആ​പ്പിന്റെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 17 ല​ക്ഷം ക​വി​ഞ്ഞു.ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി ഒ​മ്ബ​തു മാ​സ​ത്തി​നു​ള്ളി​ലാ​ണ്​ ഇൗ ​നേ​ട്ടം. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​രോ​ഗ്യ​ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ്​ 11നാ​ണ്​ സൗ​ദി അ​തോ​റി​റ്റി ഫോ​ര്‍ ഡേ​റ്റ ആ​ന്‍​ഡ്​​ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ‘ത​വ​ക്ക​ല്‍​നാ’ എ​ന്ന പേ​രി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ നി​ര്‍​മി​ച്ച​ത്. ഒ​മ്ബ​തു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ജ​യ​ക​ര​വും ഫ​ല​പ്ര​ദ​വു​മാ​യ ഡി​ജി​റ്റ​ല്‍ പ​രി​ഹാ​ര​ങ്ങ​ളി​ലൊ​ന്നാ​യി ആ​പ്​ ​റെ​ക്കോ​ഡ്​ സൃ​ഷ്​​ടി​ച്ചു.

ഉ​യ​ര്‍​ന്ന പ്ര​ക​ട​ന​ശേ​ഷി​യും ആ​രോ​ഗ്യ സ​വി​ശേ​ഷ​ത​ക​ളും മ​റ്റ്​ സേ​വ​ന​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന ത​വ​ക്ക​ല്‍​നാ ആ​പ്​ ഇ​ന്ന്​ ദേ​ശീ​യ, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ അ​റി​യ​പ്പെ​ട്ട​താ​യി സൗ​ദി അ​തോ​റി​റ്റി ഫോ​ര്‍ ഡേ​റ്റ ആ​ന്‍​ഡ്​​ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍​ഗാ​മി​ദി പ​റ​ഞ്ഞു. കോ​വി​ഡി​െന്‍റ പു​തി​യ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത ഘ​ട്ട​ത്തി​ല്‍ അ​ത്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ആ​പ്പി​ന്​ പ്ര​ധാ​ന പ​ങ്കു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here