ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബോറിസ് നല്‍കിയത്. കോവിഡ് ബാധിതനായി മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here