അരനൂറ്റാണ്ടിലേറെയായി അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുന്നിൽ നിൽക്കുകയാണെന്ന് അറോറ 20 സഹസ്ഥാപകയായ ​ശൈഖ ഷമ്മ ബിൻത് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ. അറോറ 50​ ത്രിദിന ബോർഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ.

മേഖലയിലെ സാമ്പത്തികരം​ഗത്തി​െൻറ വളർച്ചയെ സഹായിക്കുന്നതിനാവശ്യമായ സംഭാവനകൾ നൽകാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനായി വരുന്ന 50 വർഷത്തേക്കുള്ള ലക്ഷ്യങ്ങളാണ് അറോറ 50 മുന്നോട്ടു െവക്കുന്നതെന്നും അവർ വ്യക്തമാക്കി.ഫാൽക്കൺ ഏവിയേഷ​െൻറ വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും സെവൻ എമിറേറ്റ്സ് ഇൻവെസ്​റ്റ്​മെൻറ്​ പ്രസിഡൻറും കൂടിയായ ശൈഖ്​ സഈദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ പങ്കെടുത്തു. സാമ്പത്തിക മന്ത്രി അബ്​ദുല്ല ബിൻ തൂഖ് അൽ മാരി സംസാരിച്ചു. ലിം​ഗസമത്വത്തിന് യു.എ.ഇ നൽകുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നതാണ് ഉച്ചകോടി.

LEAVE A REPLY

Please enter your comment!
Please enter your name here