കൊറോണ വൈറസ് വ്യാപനം നടക്കുന്ന ഈ സമയത്തും യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ താമസിക്കുന്ന 75,000 യുഎസ് പൗരന്മാരിൽ ഭൂരിഭാഗവും ഇവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നുന്നവരാണെന്ന് യുഎസ് ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു.

യുഎഇയിലെ യുഎസ് പൗരന്മാരിൽ നൂറിൽ കുറവ് ആളുകൾക്ക് മാത്രമേ വ്യക്തിപരമായ പ്രതിബദ്ധതകളുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് യുഎഇയിലെ യുഎസ് അംബാസഡർ ജോൺ റാകോൾട്ട ചൊവ്വാഴ്ച ഒരു ടെലിഫോൺ അഭിമുഖത്തിലാണ് വാമിനോട് (WAM) പറഞ്ഞു.

യുഎസ് ജീവനക്കാരിൽ നിന്ന് ലഭിച്ച ഫോൺ കോളുകളുടെയും ഇമെയിലുകളുടെയും അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളുടെ കണക്ക് എംബസി നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ആവശ്യത്തിനായി ഇതുവരെയും രജിസ്ട്രേഷൻ ഒന്നും നടന്നിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ വിടാൻ, എംബസി യുഎസ് പൗരന്മാരെ പ്രോത്സാഹിപ്പിക്കില്ലെന്ന് റാകോൾട്ട വ്യക്തമാക്കി. “യു എ ഇ ഈ സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു,ഞാനും യുഎഇയിൽ തുടരാൻ ഇഷ്ടപ്പെടുന്നു.. ഇത് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. ഒക്ടോബർ മുതൽ ഞാൻ ഇവിടെ താമസിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

വൈറസ് പടരുന്നത് പിടിച്ചുകെട്ടാൻ യുഎഇ സർക്കാർ മികച്ച നടപടി ക്രമങ്ങളും പ്രവർത്തനം നടത്തുന്നതും. ഒരുപാട് ടെസ്റ്റുകൾ ദിവസം നടത്തുന്നതും യുഎഇയുടെ ഈ നേട്ടത്തെയും അദ്ദേഹം പ്രശംസിച്ചു.

റിപ്പോർട്ട് ചെയ്തതനുസരിച്ച്, യു‌എഇ ഈ ചെറിയ കാലയളവിൽ റെക്കോർഡ് കൊറോണ വൈറസ് പരിശോധനകൾ നടത്തി, ഏപ്രിൽ 7 വരെ രാജ്യവ്യാപകമായി 539,195 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here