ദുബായ് ∙ കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസാ നിരോധനം നാളെ (ചൊവ്വ) നിലവിൽ വരും. നയതന്ത്ര വീസ ഒഴികെയുള്ള വീസകൾ നൽകില്ലെന്നാണ് തീരുമാനം.

സന്ദർശക, ബിസിനസ്, വിനോദ സഞ്ചാര, തൊഴിൽ വീസകൾക്കു വിലക്ക് ബാധകമാണ്. എന്നാൽ, നേരത്തേ വീസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചിട്ടുണ്ട്.

യുകെ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ തുടങ്ങി 45 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇളവുനൽകിയിട്ടുണ്ട്. ഇതിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. ട്രാൻസിറ്റ് വീസക്കാർക്കും വിലക്ക് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here