കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരവും ഇത്തവണ ഉണ്ടാവുകയില്ല. മേയ് 3 ന് നടക്കാനിരുന്ന തൃശ്ശൂര്‍ പൂരം ലോക്ഡൗണ്‍ നീട്ടിയേക്കും എന്ന സാഹചര്യത്തെ തുടര്‍ന്ന് റദ്ദാക്കാനാണ് ആലോചിക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്‌സിബിഷന്‍ അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വംബോര്‍ഡ് വേണ്ടെന്നു വച്ചിരുന്നു. തേക്കിന്‍കാട് മൈതാനത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന് സമീപം നടത്തുന്ന ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നായ പൂരം എക്‌സിബിഷനില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പൂരം നടത്തിയിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം അതിന്റെ മഹത്വത്തോടെ നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ പറഞ്ഞു. ഓരോ ദേവസ്വങ്ങള്‍ക്കും പൂരം നടത്താനുള്ള ഫണ്ട് നല്‍കുന്നത് പൂരം എക്‌സിബിഷനില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നു മായിരുന്നു. എന്നാല്‍ എക്‌സിബിഷന്‍ നടക്കാത്തതിനാല്‍ ഫണ്ടും ഇല്ലാതായി. അതുകൊണ്ട് ഒരു ചെറിയ ആചാരമായി മാത്രമേ പൂരം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here