ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഇല്ലാത്ത റെക്കോര്‍ഡുകള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂവെന്നു കാണാന്‍ സാധിക്കും.

ബാറ്റിങിലെ ഒട്ടു മിക്ക റെക്കോര്‍ഡുകളിലും മാസ്റ്റര് ബ്ലാസ്റ്ററുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ പിന്നീട് ചിലര്‍ തിരുത്തിയെങ്കിലും ഒരിക്കലും തകര്‍ക്കപ്പെടാനിടയല്ലാത്ത ഒരുപിടി റെക്കോര്‍ഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രമാണ്.

ഏകദിന ഫോര്‍മാറ്റില്‍ ഒരു സമയം വരെ ഡബിള്‍ സെഞ്ച്വറിയെന്നത് ബാറ്റര്‍മാരുടെ വിദൂക സ്വപ്‌നങ്ങളിലൊന്നായിരുന്നു. പക്ഷെ അതു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നു ആദ്യമായി കാണിച്ചുതന്നത് സച്ചിനായിരുന്നു. 2010ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഗ്വാളിയോറില്‍ നടന്ന മല്‍സരത്തിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച സച്ചിന്റെ അവിശ്വസനീയ പ്രകടനം. 147 ബോളില്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 200 റണ്‍സ് അദ്ദേഹം പുറത്താവാതെ നേടുകയായിരുന്നു. ഈ ഇന്നിങ്‌സിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here