ഷാർജ എമിറേറ്റിൽ ടോൾ ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അറബിക് മാധ്യമത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് വിശദീകരണം.ചില ടൂറിസം മേഖലകളിലെ പ്രവേശനത്തിന് ഫീസ് ഈടാക്കുന്നുണ്ട്. ചില റോഡുകളിൽ ട്രക്കുകൾക്ക് ലെവി ടോൾ ഉണ്ട്. ഇതു മാത്രമാണ് ഷാർജ ഈടാക്കുന്ന ഫീസുകളെന്നും എല്ലാ വാഹനങ്ങൾക്കും ടോൾ ഈടാക്കുമെന്നും ടോൾ ഗേറ്റ് സ്ഥാപിക്കുമെന്നുമുള്ള പ്രചാരണം തെറ്റാെണന്നും ഷാർജ ആർ.ടി.എ നിയമകാര്യ വിഭാഗം ഡയറക്ടർ മുഹമ്മദ് അലി അൽ സാബി പറഞ്ഞു. ദുബൈ-ഷാർജ അതിർത്തിയിൽ ദുബൈ ഗതാഗത വകുപ്പി‍െൻറ ടോൾ ഗേറ്റാണുള്ളത്. അബൂദബിയിൽ നാല് പാലങ്ങളിൽ ടോൾ ഗേറ്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here