ഔട്ട്‌ഡോർ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന ദുബായ് നിവാസികൾക്ക് എല്ലാ പ്രതിരോധ നടപടികളും പാലിച്ചു കൊണ്ടും 5 ലധികം ആളുകളുടെ ഒത്തുചേരലുകൾ ഒഴിവാക്കി കൊണ്ടും പ്രഭാത നമസ്കാരത്തിനുശേഷം വ്യായാമം ചെയ്യാൻ അനുവാദമുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് വെള്ളിയാഴ്ച വൈകി റിപ്പോർട്ട് ചെയ്തു. ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ, ശിശു പഠന കേന്ദ്രങ്ങൾ എന്നിവ കൂടാതെ എല്ലാ റീട്ടെയിൽ ഷോപ്പുകളും പരിമിതമായ ശേഷിയിൽ വീണ്ടും തുറക്കുന്നതിനുള്ള അനുവാദം നൽകിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here