ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾക്ക് പ്രതീക്ഷയേകി അടുത്ത ആഴ്ചകളിലായി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും മടങ്ങിവരാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഉടൻ തന്നെ തിരികെ വരാൻ കഴിയുമെന്നും ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന പറഞ്ഞു.

നിലവിൽ, ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്നതിന് പ്രത്യേക സർവീസുകൾക്കും സ്വകാര്യ ചാർട്ടേഡ് ഫ്ലൈറ്റുകൾക്കും മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ. ഇന്ത്യയിൽ നിന്ന് യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റുകൾ ആരംഭിച്ചെങ്കിലും യുഎഇ യിലേക്കുള്ള സേവനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

‘വന്ദേ ഭാരത്’ എന്ന പേരിൽ സർക്കാർ നടത്തുന്ന സർവീസുകളിൽ പതിനായിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ യുഎഇയിൽ നിന്ന് തിരിച്ചെത്തിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ 90,000 ത്തിലധികം പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.”

“യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കുന്നതിനായി നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഘടനകളും സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ സർവീസുകൾ നടത്തുന്നുണ്ട്. “ഗർഭിണികൾ, മുതിർന്ന പൗരന്മാർ, മെഡിക്കൽ എമർജൻസി ആവശ്യമുള്ളവർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഈ സംഘടനകൾ സർവീസുകൾ നടത്തുന്നത് ” അദ്ദേഹം നാഷണലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here