ഇന്ത്യയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയില്‍ 17,296 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,90,401 ആയി ഉയര്‍ന്നു. 1,89,463 പേരാണ്​ ചികില്‍സയിലുള്ളത്​.

15,301 പേരാണ്​ രോഗം ബാധിച്ച്‌​ മരിച്ചത്​. രാജ്യത്തെ രോഗമുക്​തി നിരക്ക്​ 58.24 ശതമാനമാണ്​. മഹാരാഷ്​ട്ര, ഡല്‍ഹി, തമിഴ്​നാട്​, ഗുജറാത്ത്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​.2,85,637 പേരാണ് രാജ്യത്ത് ആകെ രോഗമുക്​തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here