ദുബായ്: യുഎഇ യിൽ കോവിഡ് ബാധിച്ച് 7 മരണവും 532 പുതിയ കേസുകളും സ്ഥിരീകരിച്ചു. 127 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 9,813 ആയി.

ഇന്ന് 7 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 71 ആയി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here