യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. വർണവിളക്കുകൾ തെളിച്ചും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡിനു ഇരുവശവും പല നിറത്തിലുള്ള പൂക്കൾ വിരിയിച്ചും പിറന്നാൾ പുടവയണിഞ്ഞിരിക്കുകയാണ് യുഎഇ.

അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി ആഘോഷങ്ങളിലെ ദീപങ്ങളിൽ കൂടുതലും സ്വർണവർണമണിഞ്ഞു. രാജ്യത്തിന്റെ സന്തോഷവും ശക്തിയുമാണ് നിറങ്ങളിൽ തിളങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here