കോവിഡ്-19 പ്രതിസന്ധികൾ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ തരണം ചെയ്യുന്നതിന് വേണ്ടി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ 500 ബില്യൻ യൂറോയുടെ പുനരുദ്ധാരണ പദ്ധതി നടപ്പിൽ വരുത്താൻ തീരുമാനിച്ചു. യൂറോപ്പിൽ മാത്രം 65000 ത്തോളം പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് സാമ്പത്തിക മേഖലയ്ക്ക് നൽകിയ ആഘാതം വളരെ വലുതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പതനത്തിലേക്കാണ് ഓരോ ദിനം കഴിയുന്തോറും യൂറോപ്പ് കടന്നു ചെല്ലുന്നത്.

19 അംഗരാജ്യങ്ങൾ കൂടി ഒരു പൊതുവായ കറൻസി ഷെയർ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ, തങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നരായ രാജ്യങ്ങളോട് കൂടുതൽ ചെലവഴിച്ച് മറ്റു രാജ്യങ്ങളെ കൂടി സംരക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. 500 ബില്യൻ യൂറോയുടെ പുനരുദ്ധാരണ പദ്ധതിക്ക് വിവിധ രാഷ്ട്രങ്ങളിലെ ധനമന്ത്രിമാർ ഏകോപിച്ച് സമ്മതം നൽകിയെങ്കിലും ഇറ്റലി, ഫ്രാൻസ് മുതലായ രാജ്യങ്ങൾ അമിതമായി കടം എടുക്കുന്നതിന് അംഗീകാരം നൽകുകയും ചെയ്തില്ല.

അതേസമയം, കൊറോണ വൈറസ് നൽകിയ സാമ്പത്തിക ആഘാതത്തെ യൂറോപ്പ് സധൈര്യം നേരിടുമെന്ന് ഫ്രഞ്ച് സാമ്പത്തിക മന്ത്രി ബ്രൂണോ ലെ മെയർ ട്വീറ്റ് ചെയ്തിരുന്നു. യൂറോസോൺ പുനരുദ്ധാരണ ഫണ്ട് കൂടാതെ 200 ബില്യൻ, യൂറോ ഇൻവെസ്റ്റ്മെൻറ് ബാങ്കിലേക്കും യൂറോപ്യൻ കമ്മീഷൻ പ്രോജക്ട് ലേക്കും നൽകാമെന്നും യൂറോപ്യൻ യൂണിയൻ മന്ത്രിമാർ ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here