അബുദാബി: യുഎഇ യിൽ ഇന്ന് 626 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 38,268 ആയി. ഇന്ന് ഒരാൾ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 275 ആയി. അതേ സമയം ഇന്ന് 724 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 21,061 ആയി.

കോവിഡ് വ്യാപനം മൂലം നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നിടെ ദു​ബൈ പൊ​ലീ​സ് ന​ട​ത്തി​യ​ത് 9,326 വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങു​ക​ൾ. 3,118 മ​ണി​ക്കൂ​ർ പി​ന്നി​ട്ട ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞ​ത്തി​നി​ടെ​യാ​ണി​തെ​ന്ന് പൊ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ജൂ​ൺ ഒ​ന്നു വ​രെ വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങു​ക​ൾ ന​ട​ന്ന​താ​യി ദു​ബൈ പൊ​ലീ​സി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു.

ലോകത്തിലെ ഏറ്റവും സമഗ്രമായ ടെസ്റ്റിംഗ്, ട്രേസിംഗ് ഭരണകൂടമായി മാറിയ യുഎഇ രാജ്യത്തെ 9 മില്യൺ ജനങ്ങളെ കോവിഡ് ടെസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ഇതുവരെ 2 ദശലക്ഷം ആളുകളെ ടെസ്റ്റ് ചെയ്തു. ഇനി മുഴുവൻ പൗരന്മാരെയും താമസക്കാരെയും ടെസ്റ്റ് ഉദ്ദേശിക്കുന്നുവെന്ന് വാം വെള്ളിയാഴ്ച ഇറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here