യുഇയിലെ എല്ലാ റെസിഡൻസി വിസകളുടെയും , എൻട്രി പെർമിറ്റുകളുടെയും , എമിറേറ്റ്സ് ഐഡികളുടെയും കലാവധി 2020 ഡിസംബർ അവസാനം വരെ നീട്ടിയതായി യുഎഇ അറിയിച്ചിരുന്നു. ഈ ഡോക്യൂമെന്റുകൾ 2020 മാർച്ച് 1 ന് ശേഷം വാലിഡിറ്റി കഴിഞ്ഞതാണെങ്കിൽ അവ പുതുക്കേണ്ടതില്ല എന്നും ഡോക്യൂമെന്റുകളുടെ കാലാവധി ഓട്ടോമാറ്റിക് ആയി മാറുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

അബുദാബി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്ഐഐസി) വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ കാബി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.

വിസ കാലാവധി നീട്ടിക്കിട്ടാനുള്ള വഴിയെന്ത് ?

മാർച്ച് ഒന്നിനോ അതിനുശേഷമോ റെസിഡൻസി വിസകൽ പുതുക്കേണ്ട പ്രവാസികൾക്ക് അവയുടെ വാലിഡിറ്റി 2020 അവസാനം വരെ നീട്ടി ലഭിക്കും . വിസയുടെ വാലിഡിറ്റി ഗവണ്മെന്റ് രേഖകളിൽ ഓട്ടോമാറ്റിക്കായി മാറുന്നതാണ്.

എമിറേറ്റ്സ് ഐഡികൾ ബാങ്ക്, സർക്കാർ ഇടപാടുകൾക്ക് സാധുതയുള്ളതാണോ?

മാർച്ച് 1 ന് ശേഷം കാലഹരണപ്പെട്ട എമിരേറ്റ്സ് ഐടികൾക്കും കാലാവധി നീട്ടിനൽകും . 2020 അവസാനം വരെ ബാങ്ക്, സർക്കാർ സേവനങ്ങൾ, മറ്റ് ഔദ്യോഗിക ഇടപാടുകൾ എന്നിവയ്ക്കായി അവ ഉപയോഗിക്കാൻ കഴിയും

രാജ്യത്തിനു പുറത്തുള്ള വിസകളുടെ കാലാവധി എന്ത് ?

ഒരു പ്രവാസി ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിൽക്കുകയാണെങ്കിൽ പോലും വിസ വാലിഡിറ്റി കുഴപ്പമില്ല . ആറുമാസമോ അതിൽ കൂടുതലോ യുഎഇക്ക് പുറത്തുള്ള റെസിഡൻസി വിസ ഉടമകളുടെയും വിസ റദ്ദാക്കില്ല,

സന്ദർശന വിസകളെക്കുറിച്ചും പ്രവേശന അനുമതികളെക്കുറിച്ചും?

മാർച്ച് 1 മുതൽ വാലിഡിറ്റി കഴിഞ്ഞ വിദേശികളുടെ സന്ദർശന വിസകളും പ്രവേശന അനുമതികളും ഡിസംബർ അവസാനം വരെ ഓട്ടോമാറ്റിക് ആയി പുതുക്കും.

പ്രവാസികൾക്ക് ഓവർസ്റ്റേ പിഴ ഈടാക്കുമോ?

കോവിഡ് -19 സാഹചര്യം കാരണം വിസ സ്റ്റാമ്പ് ചെയ്യാനോ എമിറേറ്റ്സ് ഐഡി പ്രോസസ്സ് ചെയ്യാനോ മെഡിക്കൽ ഇൻഷുറൻസ് നേടാനോ കഴിയാത്ത പ്രവാസികൾക്ക് കാലതാമസ പിഴ ഈടാക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here