ദുബൈ: യു.എ.ഇയില്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല.

അതേസമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന്​ യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്സും ഇത്തിഹാദും ഈമാസം അഞ്ച് മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. ഈ വിമാനങ്ങള്‍ തിരിച്ച്‌ ആളെ കൊണ്ടുവരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here