യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ഇറ്റലിയേക്കാൾ കൂടുതലായി. യൂറോപ്പിൽ കഴിഞ്ഞദിവസം വരെ രോഗബാധിതരുടെ എണ്ണം കൂടുതൽ ഇറ്റലിയായിരുന്നു. ചൊവ്വാഴ്​ച യു​.കെയിലെ മരണസംഖ്യ 32000 ത്തോട്​ അടുത്തതായാണ്​ വിവരം. ഇറ്റലി​യിലെ മരണസംഖ്യ 29000 കടന്നു.

ഏപ്രിൽ രണ്ടാംവാരം മുൻ ആഴ്​ചയെ അപേക്ഷിച്ച്​ യു.കെയിലെ മരണസംഖ്യ​ 354ൽ താഴെയായിരുന്നു. എന്നാൽ പിന്നീട്​ മരണനിരക്ക്​ 8.1 ശതമാനം ഉയരുകയായിരുന്നു. മരണനിരക്ക്​ ഉയർന്നതോടെ ചില പ്രദേശങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തിയതിനാൽ പരിശോധനയും സമ്പർക്കപട്ടിക തയാറാക്കലും എളുപ്പമാകുമെന്നാണ്​ കരുതുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here