കോവിഡ് വൈറസിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പോരാടണമെന്ന് ഐക്യരാഷ്ട്രസഭ. യു.എന്‍. ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയത്തിലാണ് ലോകരാഷ്ട്രങ്ങളോട് ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഇതാദ്യമായാണ് കോവിഡുമായി ബന്ധപ്പെട്ട് യു.എന്‍. പ്രമേയം അവതിപ്പിച്ചത്. 193 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. അതേസമയം റഷ്യ അവതരിപ്പിച്ച മറ്റൊരു പ്രമേയം പൊതുസഭ തള്ളി. രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് യു.എന്‍ രക്ഷ സമിതിയുടെ അനുമതിയോടെ മാത്രമെ പാടൂ എന്നാവശ്യപ്പെട്ടുള്ള പ്രമേയമാണ് തള്ളിയത്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടന്‍, അമേരിക്ക, യുക്രൈന്‍ എന്നി രാജ്യങ്ങളുമാണ്് പ്രമേയത്തെ എതിര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here