തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്​​ക്രീ​നി​ങ്ങി​ൽ രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ പ്ര​ത്യേ​ക വ​ഴി ഒ​രു​ക്കും. ഇൗ ​വ​ഴി​യി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നാ​ണ്​​ നി​ർ​ദേ​ശം. കോ​വി​ഡ്​ സ്​​ക്രീ​നി​ങ്ങി​നാ​യി വിമാനത്താവളങ്ങളി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച്​ മ​റ്റ്​ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​കണം സ്​​ക്രീ​നി​ങ്​. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റ​ണം. നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​േ​മ്പാ​ൾ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​ണെ​ങ്കി​ൽ കോ​വി​ഡ്​ സെൻറ​റു​ക​ളി​ലേ​ക്ക്​ മാ​റ്റ​ണം. വീ​ടു​ക​ളി​ൽ 14 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

പ്ര​വാ​സി​ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ചെ​യ​ർ​പേ​ഴ്​​സ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഉ​ത്ത​ര​വിട്ടുണ്ട്. ഇന്ന് എല്ലാ പഞ്ചായത്ത് തലങ്ങളിലും മീറ്റിങ്ങുകൾ ചേർന്ന് നടപടികളുടെ അവലോകനം നടത്തുന്നുണ്ട്

വീ​ട്ടു​കാ​രും മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണം

മ​ട​ങ്ങി​ വ​രു​ന്ന​വ​രി​ൽ രോ​ഗ​ല​ ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​ൻ സൗ​കര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. പ്ര​ത്യേ​ക മു​റി​യും ബാ​ത്ത്​​റൂം, ടോ​യ്​​ല​റ്റ്​ എ​ന്നി​വ​യും വേ​ണം. ഇൗ ​സൗ​ക​ര്യ​മി​ല്ലാ​ത്ത വീ​ടാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റ​ണം. ഇ​വ​രി​ൽ​നി​ന്ന്​ വീ​ട്ടി​ൽ പെ​െ​ട്ട​ന്ന്​ രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ പ്ര​വാ​സി​ക​ൾ വേ​റെ താ​മ​സി​ക്ക​ണം. ഇ​ങ്ങ​നെ മാ​റു​ന്ന​വ​ർ​ക്ക്​ ഹോ​ട്ട​ലി​ൽ പ്ര​ത്യേ​ക മു​റി​യി​ൽ താ​മ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ ചെ​ല​വി​ൽ സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ താ​മ​സി​പ്പി​ക്കാ​ൻ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പാ​ർ​പ്പി​ക്കു​ന്ന കെ​ട്ടി​ട​മ​ല്ലാ​തെ മ​റ്റൊ​രു കെ​ട്ടി​ടം എ​ല്ലാ ജി​ല്ല​യി​ലും ക​ണ്ടെ​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക്​ നി​​ർ​ദേ​ശ​മു​ണ്ട്.

മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നിന്ന്​ വ​രു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ

മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രി​ൽ ​ആ​രോ​ഗ്യ പ്ര​ശ്​​ന​മി​ല്ലാ​ത്ത​വ​ർ​ക്കും വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. ക്വാ​റ​ൻ​റീ​ന്​ പ്ര​ത്യേ​ക മു​റി ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ഇ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. നി​ശ്​​ചി​ത സം​സ്​​ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ എ​ത്തു​ന്ന​വ​രെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റും

LEAVE A REPLY

Please enter your comment!
Please enter your name here