പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നിയമലംഘനങ്ങൾക്ക് പിഴകടുപ്പിച്ച് അബുദാബി. അൽ ദഫ്‌റ മേഖലാ ഭരണ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പരിസ്ഥിതി നിയമലംഘനങ്ങൾക്കുള്ള പിഴകൾ അവതരിപ്പിച്ചു. നിയമലംഘനങ്ങൾ വിശകലംചെയ്ത് പിഴകൾ ചുമത്തുന്നതിന് പ്രത്യേക ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്താനും തീരുമാനമായി. നിയമലംഘനങ്ങൾ മൂലമുണ്ടായിട്ടുള്ള പാരിസ്ഥിതികാഘാതങ്ങളുടെ തോത് വിലയിരുത്തിയാകും പിഴകൾ ചിട്ടപ്പെടുത്തുക.

വികസന, വ്യാവസായിക നിയമലംഘനങ്ങൾ, വേട്ടയാടൽ, ജൈവവൈവിധ്യത്തെ തകർക്കുന്ന നിയമലംഘനങ്ങൾ, മത്സ്യബന്ധനം, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗമാക്കി തരംതിരിച്ചാണ് പിഴകൾ നിശ്ചയിച്ചിരിക്കുന്നത്. 1000 ദിർഹം മുതൽ 1,000,000 ദിർഹംവരെ കുറ്റങ്ങളുടെ തോതിനനുസരിച്ച് പിഴകൾ ചുമത്തും. പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമപരിഗണന നൽകികൊണ്ടുള്ള പ്രവർത്തനങ്ങളാണ് അബുദാബിയിൽ പരിസ്ഥിതി ഏജൻസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here