വരുന്ന രണ്ടാഴ്ച അമേരിക്കയ്ക്ക് വളരെയേറെ നിർണായകമാണെന്നും എല്ലാ ജനങ്ങളും കർശനമായ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ കൈക്കൊള്ളണമെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും രാജ്യത്തെ ആരോഗ്യരംഗ വിദഗ്ധരും മുന്നറിയിപ്പുനൽകി.

“വരുന്ന 30 ദിവസങ്ങളിൽ എല്ലാ പ്രതിരോധ നടപടികളോടും കർശനമായ അനുഭാവം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത് ജീവിതത്തിനും മരണത്തിനുമിടയിൽ ഉള്ള കാര്യമാണ്”- വൈറ്റ് ഹൗസിൽ നടന്ന പ്രസ് കോൺഫറൻസിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം വരുന്ന രണ്ട് ആഴ്ചകൾ ഏറെ വേദനാജനകമായിരിക്കും എന്നും മരണസംഖ്യ നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കടന്നുപോകാൻ സാധ്യതയുണ്ടെന്നും ഈ ഒരു അവസരത്തിൽ യാഥാർത്ഥ്യം അംഗീകരിക്കാൻ നമ്മൾ സ്വയം തയ്യാറാകേണ്ടതുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

വരുന്ന രണ്ടാഴ്ചകളിൽ മരണനിരക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആയി തീരാവുന്ന സാധ്യത മുന്നിൽ കാണിച്ചു കൊണ്ടുള്ള വിശദമായ ഡാറ്റകളും ചാർട്ടുകളും വൈറ്റ് ഹൗസ് കൊറോണ കോർഡിനേറ്റർ ഡെബോറ ബ്രിസ്സ് അവതരിപ്പിച്ചു. നിയന്ത്രണം സാധ്യമായില്ലെങ്കിൽ നിലവിലുള്ള കണക്ക് പ്രകാരം 2.2 മില്യൻ ജനങ്ങൾ എങ്കിലും അമേരിക്കക്ക് നഷ്ടപ്പെടുമെന്ന് ട്രംപ് അറിയിച്ചു.

ഒരു മാജിക് വാക്സിനോ ചികിത്സയോ ഇതിന് ലഭ്യമല്ലെന്നും പൊതുജനങ്ങളുടെ പെരുമാറ്റം മാത്രമാണ് ഇതിനുള്ള മറുമരുന്ന് എന്നും വൈറ്റ്ഹൗസ് കൊറോണ വൈറസ് കോർഡിനേറ്റർ അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ടതില്ല എന്നും, കൊറോണയെ പ്രതിരോധിക്കാൻ, വേണ്ടതൊക്കെയും ചെയ്യുന്നുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ്സ് ഡിസീസ് ഡയറക്ടർ ഡോക്ടർ ആന്റണി ഫൗസ് അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here