ന്യൂയോര്‍ക്കിനു ശേഷം കോവിഡ് പകര്‍ച്ചവ്യാധി പിടിതരാതെ പടരുന്നതില്‍ കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങള്‍ക്കു കടുത്ത ആശങ്ക. നിയന്ത്രണവിധേയമല്ലാത്ത വിധത്തില്‍ സാമൂഹികവ്യാപനം സംഭവിക്കുന്നുവെന്നതിന്റെ വലിയ തെളിവുകള്‍ ഈ മൂന്നു സംസ്ഥാനങ്ങളിലുമുണ്ട്.

ന്യൂയോര്‍ക്കിനു തൊട്ടു പിന്നാലെ 206000 രോഗികളുമായി ഫ്ലോറിഡയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 201000 രോഗികളുമായി ടെക്‌സസ് മൂന്നാം സ്ഥാനത്ത്. ന്യൂജഴ്‌സി, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത് യഥാക്രമമുള്ളത്.

രാജ്യത്ത് രോഗികളുടെ എണ്ണം മുപ്പതുലക്ഷം കവിഞ്ഞു. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ ഇതുവരെ 723,195 പേര്‍ക്കു രോഗവും 20,201 മരണവും സംഭവിച്ചു കഴിഞ്ഞു. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയാവട്ടെ ലോകരാജ്യങ്ങളില്‍ ഇപ്പോള്‍ 22-ാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here