ഫൈസര്‍ – ബയോഎന്‍ടെക് കൊവിഡ് വാക്സിന് അനുമതി നല്‍കി അബുദാബി ആരോഗ്യ വകുപ്പ്. അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായുള്ള 11 സെന്ററുകള്‍ വഴി ഫൈസര്‍‌ വാക്സിന്‍ ലഭ്യമാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിക്കുക.

അതേസമയം നേരത്തെ സിനോഫാം വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍, മറ്റേതെങ്കിലും വാക്സിന്റെ ഒന്നോ അധിലധികമോ ഡോസ് സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, ചില പ്രത്യേക ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍, വാക്സിന്റെ ഏതെങ്കിലും ഘടകത്തോട് അലര്‍ജിയുള്ളവര്‍, 16 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here