വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ജൂലൈ 28 മുതല്‍ 30 വരെ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബുക്കിങ് ആരംഭിച്ചു. ഈ കാലയളവില്‍ കേരളത്തിലേക്ക് ഒരു വിമാനം മാത്രമാണുള്ളത്. ജൂലൈ 30ന് വൈകീട്ട് 4.20ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് കൊച്ചിയിലെത്തുന്ന വിമാനമാണിത്.
ജൂലൈ 28ന് ഹൈദരാബാദ്, ലഖ്നോ, 29ന് മുംബൈ, ലഖ്നോ, ചെന്നൈ, 30ന് ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം. www.goindigo.in വെബ്സൈറ്റിലാണ് ബുക്കിങ്.