കോവിഡ്19നെ പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് സഹായവുമായി വിയറ്റ്‌നാം. 450,000 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വിയറ്റ്‌നാം അമേരിക്കയില്‍ എത്തിച്ചു. വിയറ്റ്‌നാമില്‍ നിര്‍മ്മിച്ച പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഏപ്രില്‍ എട്ടിന് അമേരിക്കയില്‍ എത്തിച്ചതെന്ന് വിയറ്റനാം എംബസി വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് അവശ്യ വസ്തുക്കള്‍ വിയറ്റ്‌നാം അമേരിക്കയ്ക്ക് നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായാണ് അവശ്യ വസ്തുക്കള്‍ എത്തിച്ച്‌ നല്‍കിയതെന്ന് വിയറ്റ്‌നാം വ്യക്തമാക്കി. 258 കോവിഡ് കേസുകള്‍ മാത്രമാണ് നിലവില്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഒരു മരണം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 144പേര്‍ രോഗമുക്തി നേടി. 114പേര്‍ ചികിത്സയിലാണ്. എട്ടുപേര്‍ മാത്രമാണ് രാജ്യത്ത് ഗുരുതരാവസ്ഥയിലുള്ളത്. കോവിഡിനെ പ്രതിരോധിക്കാനായി വിയറ്റ്‌നാം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വലിയ അഭിനന്ദങ്ങള്‍ നേടിയെടുത്തിരുന്നു. അതേസമയം, അമേരിക്കയില്‍ 20,577പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 532,879പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here