തിങ്കളാഴ്​ച ഒമാനിൽ 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം രോഗ മുക്​തർ 364 ആയിട്ടുണ്ട്​. മലയാളിയടക്കം പത്തുപേർ മരണപ്പെടുകയും ചെയ്​തു.

തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ്​ വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്​. പുതിയ രോഗികളിൽ 15 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1464 ആയി. രോഗമുക്​തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്​തു. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിൽ 16 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here